Friday, January 25, 2013


നിലമ്പൂര്‍ നഗരസഭയുടെ ആദരം ശ്രീ .ആര്യാടന്‍ മുഹ്ഹമ്മദ് മനുകള്ളിക്കടിന് നല്‍കുന്നു .(ഊര്‌ജ്ജ ഗാതാഗത -വകുപ്പ് മന്ത്രി ശ്രീ .ആര്യാടന്‍ മുഹ്ഹമ്മദിനും നിലമ്പൂര്‍ നഗരസഭക്കും .ചെയര്‍മാനും നിലമ്പൂര്‍ ജനതക്കും എന്‍റെ നന്ദി .............................)
 പാട്ടുത്സവ ടൂറിസം ഫെസ്റ്റിവല്‍ നാലാം ദിവസം സാംസ്‌കാരിക സമ്മേളനം നിലമ്പൂരില്‍ നഗരസഭയും വ്യാപാരി സമൂഹവും വാണിജ്യ വ്യവസായ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന നിലമ്പൂര്‍ പാട്ടുല്‍സവം ടൂറിസം ഫെസ്റ്റിവലിന്റെ സാംസ്‌കാരിക സമ്മേളനം ഊര്‍ജ്ജ-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോകാവസാനം വരെ ഈ പാട്ടുല്‍സവ ആഘോഷങ്ങള്‍ നിലനില്‍ക്കട്ടെ എന്ന് ഉദ്ഘാടന മധ്യേ അദ്ദേഹം ആശംസിച്ചു. സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നഗരസഭാദ്ധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിര സമിതി അദ്ധ്യക്ഷ പാലോളി മെഹബൂബ്, ശ്രീജ ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ബിന്ദു രവികുമാര്‍ , എം.എം. മുജീബ് റഹ്മാന്‍, വ്യാപാരി പ്രതിനിധികളായ വിന്‍സെന്റ് എ. ഗോണ്‍സാഗ, അനില്‍ റോസ്, റണ്‍സ് എബ്രഹാം, വി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സിനിമാ താരം സുരാജ് വെഞ്ഞാറമൂട് പ്രസംഗത്തോടൊപ്പം മിമിക്രിയും അവതരിപ്പിച്ചു. തുടര്‍ന്ന് സിനിമാ താരം ശോഭനയും സംഘവും 'കൃഷ്ണ' എന്ന നൃത്തശില്‍പം അവതരിപ്പിച്ചു


No comments:

Post a Comment